COUNSELLING

കൗൺസിലിംഗ്

What is Counselling?
കൗൺസിലിംഗ് എന്നാൽ എന്ത്?

കൗൺസിലിംഗ് എന്നാൽ അത് മനസ്സിനെ ശക്തിപ്പെടുത്തലാണ്. കക്ഷികളുടെ സ്വയം മതിപ്പിനേയും(Self estee m)ആത്മവിശ്വാസത്തേയും കഴിവുകളേയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളെ അതീവ ശ്രദ്ധയോടെ വിശകലനം ചെയ്ത് പരിഹാരമാർഗങ്ങൾ കണ്ടെത്തി ജീവിതത്തിന്റെ നിയന്ത്രണംവീണ്ടെടുക്കാൻ അവരെ സഹായിക്കുക എന്നുള്ളതാണ് കൗൺസിലറുടെ ദൗത്യം. കൗൺസിലിംഗ് വഴി കക്ഷികളിൽ സ്വബോധത്തോടൊപ്പം(self awarness) ജീവിതത്തെക്കുറിച്ചുള്ള മതിപ്പും പ്രതീക്ഷയും വളർത്തുകയും അവരെ സന്തോഷകരമായ മാനസികാവസ്ഥകളിലേക്ക് തിരിച്ച് കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യുന്നു.

Why do yo Consult a Counsellor?
എന്തിന് വേണ്ടിയാണ് നിങ്ങൾ കൗൺസിലറെ സമീപിക്കുന്നത്?

പ്രശ്നങ്ങളും പൊരുത്തപ്പെട്ട് പോകാൻ പ്രയാസമുള്ള ചുറ്റുപാടുകളും ജീവിതത്തിൽ സാധാരണമാണ്. അതിൽ കൂടുതലും മറ്റുള്ളവരുടെ സഹായം കൂടാതെ തന്നെ നമുക്ക് പരിഹരിക്കാൻ സാധിക്കുന്നവയാണ്. എന്നാൽ നമ്മുടെ കയ്യിൽ നിന്നും പിടിവിട്ട് പോയി എന്ന്തോന്നുന്നവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം. ഇങ്ങനെ വരുന്ന പ്രശ്നങ്ങളുടെ മൂല കാരണങ്ങളെ കണ്ടെത്തി അതിനെ നിങ്ങൾക്ക് വ്യക്തമാക്കിത്തരികയും നിങ്ങൾ ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരു ജീവിതത്തിന് വേണ്ട വളരെ ശാസ്ത്രീയമായ തന്ത്രങ്ങൾ മെനഞ്ഞ് കാര്യങ്ങളെ മുന്നോട്ട് കൊണ്ട് പോവുന്നത് വഴി ശാന്തിയുംസമാധാനവുമുള്ള ഒരു ജീവിതത്തെ പടുത്തുയർത്താൻ കൗൺസിലറുടെ സാമീപ്യം നിങ്ങളെ സഹായിക്കും.

What Problems does a Counsellor Provide Solutions?
നിങ്ങളുടെ എന്തല്ലാം പ്രശ്നങ്ങൾക്ക് കൗൺസിലർക്ക് പരിഹാരം നൽകാൻ കഴിയും?
വൈകാരിക പ്രശ്നങ്ങൾ:

കഠിനമായ ദേഷ്യം, അസൂയ, അഹങ്കാരം, കുറ്റബോധം, ആത്മധൈര്യക്കുറവ്, സ്നേഹിക്കപ്പെടുന്നില്ലെന്ന തോന്നൽ, സധാസമയവും അലട്ടിക്കൊണ്ടിരിക്കുന്ന സങ്കടം.

മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ :

ഭർത്താവും ഭാര്യയും തമ്മിലോ വീട്ടിലെ മറ്റംഗങ്ങളുമായോ സുഹൃത്തുക്കളുമായോ സഹ പ്രവർത്തകരുമായോ സ്ഥിരമായി അഭിപ്രായ വ്യത്യാസങ്ങളും വാക്കുതർക്കങ്ങളുമുണ്ടാകൽ, സൗഹൃദത്തോടെ മുന്നോട്ട് കൊണ്ട് പോകില്ലെന്ന തോന്നൽ.

പൊതുവെ കാണപ്പെടുന്ന സ്വഭാവ ദൂഷ്യങ്ങൾ:

അമിതമദ്യപാനം, പുകവലി, മയക്കുമരുന്നുപയോഗം, മൊബൈൽ അഡിഷൻ, മോശപ്പെട്ട ജീവിത ശീലങ്ങൾ.

അപകർഷതാബോധവു ആത്മധൈര്യക്കുറവും:

എന്നെ ഒന്നിനും പറ്റില്ലെന്ന തോന്നൽ, ജനങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള പ്രശ്നം, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന തോന്നൽ, മനസിലിണങ്ങിയ ജോലി തേടുന്നതിലുള്ള പരാജയം, കുട്ടികളെ വളർത്തുന്നതിൽ നേരിടുന്ന പ്രശ്നങ്ങൾ,

സാമ്പത്തിക പരാധീനതകളും അനുബന്ധ പ്രശ്നങ്ങളും

മനസിനെ തളർത്തുന്ന കടം, ധനം ഉണ്ടാക്കാൻ കഴിയില്ലെന്ന തോന്നൽ, അമിത സാമ്പത്തിക വിനിയോഗം.

സ്കൂൾ, കോളേജ് തീവിതത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ:

അമിതവാശി, മടി, അലസത, പoനത്തിൽ ശ്രദ്ധകുറവ്, സഹപാഠികളുമായി പ്രശ്നങ്ങളുണ്ടാക്കുന്ന മനോഭാവം, കൗമാര പ്രശ്നങ്ങൾ, പെരുമാറ്റത്തിൽ ഉണ്ടാകുന്ന വൈകല്യങ്ങൾ.

എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെ.
[വെളളി, ഞായർ ഒഴിവ്]

 For booking:9605 311115

.